Breaking...

9/recent/ticker-posts

Header Ads Widget

സ്വിമ്മത്തോണ്‍ നടത്തി



പാലാ തോപ്പന്‍സ് സ്വിമ്മിങ് അക്കാഡമിയുടെ നവീകരിച്ച നീന്തല്‍ കുളത്തിന്റെ  ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരളത്തില്‍ ആദ്യമായി സ്വിമ്മത്തോണ്‍ നടത്തി. പാലായുടെ ആദ്യകാല നീന്തല്‍ താരവും ,പരിശീലകനും  റിട്ടയേഡ് സ്‌പോര്‍ട്‌സ് ഓഫീസറുമായ  സിറിയക് ജെ തോപ്പില്‍ സ്വിമ്മത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.  ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, ലോക മാസ്റ്റേഴ്‌സ് നീന്തല്‍ മത്സര വിജയികളായ പ്രൊഫ കെ സി സെബാസ്റ്റ്യന്‍, തോമസ് ടി ജെ ,ദേശീയ മെഡല്‍ നേതാവായ കെവിന്‍ ജിനു, ജി വി രാജ അവാര്‍ഡ് ജേതാവ്  പി പ്രസന്ന കുമാരി, ദേശീയ മാസ്റ്റേഴ്‌സ് മത്സര വിജയികളായ,കേണല്‍ ജി ജഗജീവ്, അലക്‌സ് മേനാംപറമ്പില്‍, ഡോ ശ്രീകുമാരി, ഡെന്നി അലക്‌സ്, ജെയിംസ് അഗസ്റ്റിന്‍ എന്നിവര്‍ഉള്‍പ്പടെ 75  നീന്തല്‍ താരങ്ങള്‍ പങ്കെടുത്തു. നീന്തല്‍ക്കുളത്തിന്റെയും അവധിക്കാല നീന്തല്‍ പരിശീലന പരിപാടിയുടെയും  ഉദ്ഘാടനം കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ മേഴ്‌സികുട്ടന്‍  മുഖ്യാതിഥിയായിരുന്നു.




Post a Comment

0 Comments