ഏറ്റുമാനൂര്‍ -പാലാ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ പാലം ജംഗ്ഷനില്‍ നടപ്പാക്കിയ താത്കാലിക ട്രാഫിക് ക്രമീകരണത്തില്‍ ഭേദഗതി വരുത്തി. നടപ്പാക്കിയ മാറ്റങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധികൃതര്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. പാലായില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കുള്ള റൂട്ടില്‍ മരിയന്‍ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു. ബസുകള്‍ പഴയപടി തന്നെ മരിയന്‍ ആശുപത്രി ജംഗ്ഷന്‍വഴി പോകും. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നിലവിലുള്ള പ്രകാരം വണ്‍വേ ആയി തന്നെ പോകണം. പാലാ ഭാഗത്തേയ്ക്കുള്ള മരിയന്‍ ബസ് സ്റ്റോപ്പ് റെസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കും. പുലിയന്നൂര്‍ പാലത്തില്‍ ഉള്ള കോണ്‍ക്രീറ്റ് പാരപ്പെറ്റ് നീക്കം ചെയ്ത് ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ താത്കാലിക റൗണ്ടാന തയ്യാറാക്കി ഗതാഗതക്രമീകരണം നടപ്പാക്കും. പുതിയ ജംഗ്ഷന്‍ ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് സ്ഥിരം റൗണ്ടാനയും ഡിവൈഡറും നിര്‍മ്മിക്കും. പുലിയന്നൂര്‍ ജംഗ്ഷന്‍ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭാഗത്ത് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും ബസ് സ്റ്റോപ്പ് ഇല്ലാതായതിനെ തുടര്‍ന്നുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ ചില ഭേദഗതികള്‍ നടപ്പാക്കിയിരിക്കുന്നതെന്നും ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.
0 Comments