Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ



തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ യുഡിഎഫ് ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ സമരം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയര്‍മാന്‍ ചെറിയാന്‍ കെ ജോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീര്‍ ബോബന്‍ മഞ്ഞളാമല  പഞ്ചായത്തംഗം  ശരത് ശശി (കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്), N മണിലാല്‍ കോണ്‍ഗ്രസ് ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം), കെ പി. വിനോദ് (കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി), സനോജ് ജോസ് (കേരള യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ),  ജോണിച്ചന്‍  പൂമരം(കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ), ശ്രീലേഖ മണിലാല്‍(മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), ഷൈനി സ്റ്റീഫന്‍(വാര്‍ഡ് മെമ്പര്‍), ടോമി കലമറ്റം(കോണ്‍ഗ്രസ് നേതാവ് ), ജോയ് കുഴിവേലില്‍(കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗം), ഷിനോയ് ജോര്‍ജ്( കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ), ജിജോ ഇടപ്പാറ(കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ), അനീഷ് വക്കാട് (കേരള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി )കെ.വി മാത്യു കളപ്പുരത്തോട്ടിയില്‍, ടോമി കൊട്ടുകപ്പിള്ളി, ബിജു കളത്തിക്കോട്ടില്‍ തുടങ്ങി യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കി. ധര്‍ണ്ണയ്ക്ക് മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.  പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.




Post a Comment

0 Comments