കോട്ടയം പാര്‍ലമെന്റ് മണ്ഡലം UDF സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളുടെ ഭാഗമായി പാലാ നിയോജക മണ്ഡലം നേതൃയോഗം നടന്നു. മാണി C കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. ഇടതുതരംഗത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തനിക്ക് 15000 ല്‍പരം ഭൂരിപക്ഷം നല്‍കി അനുഗ്രഹിച്ച പാലാക്കാര്‍ അഡ്വ ഫ്രാന്‍സിസ് ജോര്‍ജിന് 30000ല്‍ കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുമെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. മാന്യനും മര്യാദക്കാരനും കാര്യ പ്രാപ്തിയുള്ള വ്യക്തിത്വത്തിനുടമയുമായ കെ. ഫ്രാന്‍സിസ് ജോര്‍ജിന് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസനമുരടിപ്പിന് അറുതി വരുത്താന്‍ കഴിയുമെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി,ജോയി എബ്രാഹം, നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പില്‍, മോളി പീറ്റര്‍, സലിം പി.മാത്യു, ജോര്‍ജ് പുളിങ്കാട്, അനസ് കണ്ടത്തില്‍, ചൈത്രം ശ്രീകുമാര്‍, വി.ജി വിജയകുമാര്‍, എം.പി കൃഷ്ണന്‍ നായര്‍, തോമസ് കല്ലാടന്‍,എ.കെ ചന്ദ്രമോഹന്‍, ആര്‍ പ്രേംജി ,സി.റ്റി രാജന്‍, ജോയി സ്‌കറിയ, രാജന്‍ കൊല്ലംപറമ്പില്‍, പ്രൊഫ. സതീശ് ചൊള്ളാനി ,അഡ്വ. ചാക്കോ തോമസ്, വിനോദ് വേരനാനി, അഡ്വ. ജയ്‌സണ്‍ ജോസഫ്, തോമസ് ഉഴുന്നാലില്‍, ആര്‍. സജീവ്, ജോസ് പ്‌ളാക്കൂട്ടം, വി.സി പ്രിന്‍സ്, അനുപമ വിശ്വനാഥന്‍ ഉണ്ണികുളപ്പുറം, ഷോജി ഗോപി, ജോസി പൊയ്കയില്‍, ടോമി പൊരിയത്ത്, തോമസുകുട്ടി നെച്ചിക്കാട്ട്, സണ്ണി കാര്യപ്പുറം, അസ്വ .ജോണ്‍സി നോബിള്‍,അസ്വ . ഷാജി എടേട്ട്, അസ്വ . ജേക്കബ് അല്‍ഫോന്‍സ്ദാസ്, സണ്ണി മുണ്ടനാട്ട്, വി.എ ജോസ് ഉഴുന്നാലില്‍, , രാജു കോനാട്ട്, റോബി ഊടുപുഴ, മായ രാഹുല്‍, സെന്‍തേക്കുംകാട്ടില്‍,,സിജി ടോണി, പയസ് മാണി, പ്രൊഫ. എ.ജെ ജോസഫ്, കെ.എന്‍ ഗോപിനാഥന്‍ നായര്‍, പി.വി ചെറിയാന്‍, രാഹുല്‍ പി.എന്‍.ആര്‍, ബാബു മുകാല എന്നിവര്‍ പ്രസംഗിച്ചു.
0 Comments