വായനയിലുള്ള ആഭിമുഖ്യം വളര്‍ത്താനും സദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നേടാനും ഉച്ചവായന പദ്ധതിയുമായി പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂള്‍. കുട്ടികള്‍ പാഠപുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും ഇ പ്രസിദ്ധീകരണങ്ങളും മൈക്കിലൂടെ ഉറക്കെ വായിക്കുമ്പോള്‍ പൊതു സമൂഹത്തിന് കുട്ടികളുടെ വായനശേഷി വിലയിരുത്താനുള്ള അവസരം ലഭിക്കുന്നു. വായനാശീലവും ഉച്ചാരണശുദ്ധിയും ആത്മവിശ്വാസവും നേടാന്‍ കഴിയുന്ന ഉച്ചത്തില്‍ വായന പദ്ധതിയുടെ ഉദ്ഘാടനം ബാലസാഹിത്യകാരിയും ഇളമ്പള്ളി ഗവ: UP സ്‌കൂള്‍ അദ്ധ്യാപികയുമായ ശ്രീകല ഇളമ്പള്ളി നിര്‍വഹിച്ചു. ശരിയായ വായന രീതിയെക്കുറിച്ച് ശ്രീകല ടീച്ചര്‍ കുട്ടികളോട് വിശദീകരിച്ചു. കുട്ടികളുടെ വായന താല്‍പര്യവും വായനശേഷിയും വര്‍ദ്ധിക്കുന്നതിനോടൊപ്പം സദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും വളര്‍ത്താന്‍ കഴിയുമെന്ന് ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
0 Comments