ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നല്ല നാളേയ്ക്കായ് സുസ്ഥിര വികസനം എന്ന വിഷയം അടിസ്ഥാനമാക്കി Quaesitio 24 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആരംഭിച്ചു. ശ്യാംചന്ദ് സി IFS ഉദ്ഘാടനം നിര്‍വഹിച്ചു. സുസ്ഥിര വികസനം എന്ന ആശയത്തിന്റെ അന്താരാഷ്ട്ര മാനത്തെക്കുറിച്ചും അന്തര്‍ദേശീയ നയങ്ങളുടെ ചാലക ശക്തിയായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഡോ. മുഹമ്മദ് ഹാത്ത വിഷയാവതരണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റീഫന്‍ മാത്യു അധ്യക്ഷനായിരുന്നു കോളേജ് ബര്‍സാര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ആമുഖപ്രഭാഷണം നടത്തി. Quaesitio 24 കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് കെ.സി. റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ. ജിഷ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രഭാഷകരായ ഡോ. രാജേഷ് കെനോത് , ഡോ. ജോസ് ചാത്തുകുളം, ഷെറിന്‍ തണ്ടുപാറക്കല്‍ ഡോ. നൈക് ദത്താനി ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ ഡോ. എബി സി. പൗലോസ് . ഡോ. എമില്‍ഡാ ജോസഫൈന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ബുധനാഴ്ച സമാപന സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.ആര്‍. നീലകണ്ഠന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
0 Comments