Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ഇഞ്ചനാട്ട് വെട്ടം വാക്കേല്‍ റോഡ് 35.25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ചു.



ഉഴവൂര്‍ പഞ്ചായത്ത് അരീക്കര വാര്‍ഡില്‍ ഉഴവൂര്‍ ഇഞ്ചനാട്ട് വെട്ടം വാക്കേല്‍ റോഡ്   35.25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു. 8 മീറ്റര്‍ വീതിയും, 3 കിലോമീറ്റര്‍ നീളവും ഉള്ള വെട്ടം വാക്കേല് റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു.   വാര്‍ഡ് മെമ്പര്‍ ജോണിസ് പി സ്റ്റീഫന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കുകയും റോഡ് നവീകരിക്കുവാന്‍ സാധിക്കുകയും ചെയ്തു .  15 ലക്ഷം രൂപ അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ,10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു,5.50 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതം,, ജോസ് കെ മാണി എം.പി യുടെ ശ്രമഫലമായി പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 4.75 ലക്ഷം രൂപ എന്നിങ്ങനെ 35.25 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആണ് രണ്ടു ഘട്ടമായി പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികളെ അനുമോദിച്ചു കൊണ്ട് നടന്ന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചന്‍ കെ.എം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജോണിസ് പി സ്റ്റീഫന്‍,  രാഖി അനില്‍ എന്നിവര്‍ സംസാരിച്ചു. റോഡ് നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കിയ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ രാമചന്ദ്രന്‍, വഴിക്കായി സ്ഥലം നല്‍കിയ ജോസഫ് അമ്മായികുന്നേല്‍ എന്നിവരെ യോഗം അനുമോദിച്ചു.




Post a Comment

0 Comments