Breaking...

9/recent/ticker-posts

Header Ads Widget

വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാകക്കാട് ചെക്ക് ഡാം സന്ദര്‍ശിച്ചു.



ലോക ജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍  മീനച്ചിലാറ്റിലെ മൂന്നിലവ് വാകക്കാട് ചെക്ക് ഡാം  സന്ദര്‍ശിച്ചു.  ജലസംരക്ഷണത്തെക്കുറിച്ചും, ശുചിത്വ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും സംവാദം നടത്തി. സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്ന ജല ദിന സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ചെയ്യേണ്ട കാരങ്ങളെ കുറിച്ച് കുട്ടികള്‍ ചര്‍ച്ച നടത്തി. ജലസംരക്ഷണവും ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിര പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന ജലദിനത്തോടനുബന്ധിച്ച് കുട്ടികള്‍ മീനച്ചില്‍ നദീതടത്തില്‍  ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. പരിപാടികള്‍ക്ക് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, നേച്ചര്‍ ക്ലബ്ല് കോ-ഓര്‍ഡിനേറ്റര്‍മാരായ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് കെ.വി, അല്‍ഫോന്‍സാ ബിനു, കീര്‍ത്തി ജയ്‌മോന്‍, ശ്രീരാം അനുരാഗ്,  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments