Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ വാലാച്ചിറ പാടത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു.



 കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍  വാലാച്ചിറ പാടത്ത്  നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. വാലാച്ചിറ പാടശേഖര സമിതി  പ്രസിഡന്റ് മാത്തച്ചന്‍ നിലപ്പനാല്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സുജാ മേരി തോമസ്, പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ജിനോ തോമസ്, മാത്യു ഫിലിപ്പ്, രാഹുല്‍ദാസ് കെ.ആര്‍ എന്നിവരും കര്‍ഷകരായ  വിനോദ് ഞാറക്കാട്ടില്‍, സാബു പത്തുപറ, ജോമോന്‍ പുതുക്കരി, രവി ഞാറമൂട്ടില്‍ തുടങ്ങിയവരും കൊയ്ത്ത് ഉത്സവത്തിന് നേതൃത്വം നല്‍കി.  'ചേറിലാണ് ചോറ് 'എന്ന സന്ദേശവുമായി മൂന്നുമാസം മുമ്പാണ് വിദ്യാര്‍ഥികള്‍  കടുത്തുരുത്തി വാലാച്ചിറ പാടശേഖരസമിതി അംഗങ്ങളോടൊപ്പം നെല്‍കൃഷി ആരംഭിച്ചത്. അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍  ഞാറ്റു പാട്ടിന്റെയും, നാടന്‍ പാട്ടുകളുടെയും അകമ്പടിയോടെ  നടത്തിയ വിത ഉത്സവം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ  കുട്ടികള്‍  കൃത്യമായ ഇടവേളകളില്‍, നെല്‍പ്പാടം സന്ദര്‍ശിക്കുകയും, കള പറിക്കല്‍, വളമിടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തിരുന്നു. അരിവാള്‍ കൊണ്ട് നെല്‍ക്കതിര്‍ കൊയ്‌തെടുക്കുന്നത് കുട്ടികള്‍ക്ക് നവ്യാനുഭവമായപ്പോള്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തിന് പിന്നിലെ കഠിനാധ്വാനത്തിന്റെ കരങ്ങളെ മറക്കരുത് എന്നും, അധ്വാനത്തിന്റെ മഹത്വം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടിപ്പിക്കണമെന്നും പ്രധാന അദ്ധ്യാപിക സുജാ മേരി തോമസ് പറഞ്ഞു. വിദ്യാര്‍ഥികള്‍  പാടത്ത് വരികയും, കര്‍ഷകരോടൊപ്പം കൃഷിയുടെ  ഓരോ ഘട്ടവും മനസ്സിലാക്കുകയും, ജല ലഭ്യത, കള പറിക്കല്‍, വളമിടീല്‍, കീടങ്ങളുടെആക്രമണം, കതിരിന്റെ വളര്‍ച്ച, നെല്‍മണികള്‍ കൊയ്ത്തിനു പാകമാകുന്നത് തുടങ്ങി നെല്‍കൃഷിയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി  കര്‍ഷകരില്‍ നിന്നും കുട്ടികള്‍ പഠിച്ചിരുന്നു. കറ്റ കെട്ടുന്നത്, കറ്റ മെതിക്കുന്നത്, നെല്ലും  പതിരും വേര്‍തിരിക്കുന്നത്, എന്നിവയെക്കുറിച്ചു കര്‍ഷകര്‍ കുട്ടികളോട്  സംസാരിച്ചു.





Post a Comment

0 Comments