മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവo ഏപ്രില്‍ 14 മുതല്‍ 24 വരെ നടക്കും. ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാ വാര്‍ഷികവും കലശവും ഏപ്രില്‍ 11ന് നടക്കും. ഉത്സവത്തിന്റെ പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.പി. വിശ്വംഭരന്‍ വി.കെ.ജി ഗ്രൂപ്പ് ഡയറക്ടര്‍ രജീഷ് ഗോപാലന്‍ വെളിപറമ്പിലിന് കൈമാറി നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി സനീഷ് ചേര്‍ത്തല, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ കെ.ജി ശശിധരന്‍ തുരുത്തേല്‍, പി.ജി ജയപ്രകാശ് പഠിക്കമറ്റത്തില്‍, വിനുമോന്‍ ചക്കംകുഴിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവുത്സവത്തിന് തുടക്കം കുറിച്ച് മാര്‍ച്ച് 14 ന് രാവിലെ 10.20 നും 11 മധ്യേ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ഏഴാം ഉത്സവ ദിനത്തില്‍ താലപ്പൊലി ഘോഷയാത്രയും നാഗക്കളവും നടത്തും. ഏപ്രില്‍ 23ന് തിണ്ട് സമര്‍പ്പണ പൂജ, കരിംഗുരുതി, ചെങ്കുരുതി, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയും, 24 പുലര്‍ച്ചെ ആറ് മുപ്പതിന് ദേവസ്വം വക കൂട്ടക്കളവുംനടക്കും.
0 Comments