Breaking...

9/recent/ticker-posts

Header Ads Widget

വെള്ളാപ്പാട് വനദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ ഇരട്ടപൊങ്കാല ഭക്തിസാന്ദ്രമായി.



വെള്ളാപ്പാട് വനദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവ നാളില്‍ നടന്ന ഇരട്ടപൊങ്കാല ഭക്തിസാന്ദ്രമായി. രാവിലെ 9 മണിയോടെയാണ് പൊങ്കാല  ആരംഭിച്ചത്. തന്ത്രി പെരുമ്പള്ളിയാഴത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു. നൂറുകണക്കിന് സ്ത്രീകള്‍ വ്രതവിശുദ്ധിയോടെ വെള്ളാപ്പാട്ടമ്മയ്ക്ക്  പൊങ്കാല സമര്‍പ്പിച്ചു. പൂരം തൊഴല്‍, ചതുശതം നിവേദ്യം എന്നിവയും നടന്നു. പൂരം പിറന്നാള്‍ ഊട്ടില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. വൈകീട്ട് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, എന്നിവയും നടന്നു. പൂമൂടല്‍, പൂരം ഇടി തുടങ്ങിയ ചടങ്ങുകളോടെയാണ് വെള്ളാപ്പാട് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരമഹോത്സവം സമാപിച്ചത്.




Post a Comment

0 Comments