തോമസ് ചാഴികാടന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഏറ്റുമാനൂര്‍ നഗരസഭ പത്താം വാര്‍ഡ് വെട്ടിമുകളില്‍ നിര്‍മ്മിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു.തോമസ് ചാഴികാടന്‍ എം.പി ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുനിത ബിനീഷ് , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ചാവറ, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.എസ്. ബിജു, ബിബീഷ് ജോര്‍ജ്, പി.എസ് വിനോദ്, വിജി ഫ്രാന്‍സിസ്, നഗരസഭ മുന്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സിബി വെട്ടൂര്‍, മുന്‍ അംഗനവാടി ടീച്ചര്‍ രമണി മണി, ജെപി JPHN സിന്ധു മോള്‍, ALMSC അംഗം സി.എസ് ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments