വേഴാങ്ങാനം സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളിന്റെ 107-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഹാളില്‍ നടന്നു. പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ ജോര്‍ജ്ജ് പുല്ലുകാലായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ ജോണ്‍സണ്‍ പരിയപ്പനാല്‍ അധ്യക്ഷനായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് റാണി പോളിന് മൊമെന്റോ നല്്കി. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗം ബീന ടോമി, പിടിഎ പ്രസിഡന്റ് ആശാ വിന്‍സെന്റ്, സഹകരണബാങ്ക് പ്രസിഡന്റ് ടോമി പൊരിയത്ത്, സ്റ്റാഫ് സെക്രട്ടറി അന്‍വിന്‍ സോണി, അലീന അലക്‌സ് തുടങ്ങിവര്‍ സംസാരിച്ചു. വിവിധ കലാമല്‍സരങ്ങളിലും കായിക മേളകളിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments