2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ കോട്ടയം ജില്ലയില്‍ മുനിസിപ്പല്‍ തലത്തില്‍ പാലാ നഗരസഭാ ഒന്നാമതെത്തി. പ്ലാന്‍ എക്സ്പന്ഡിച്ചറില് 75.94 ശതമാനത്തോടെയാണ് നഗരസഭ നേട്ടമുണ്ടാക്കിയത് ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയാണ് ഏറ്റവും പിന്നില്‍. നഗരസഭാ കൗണ്‍സിലേഴ്സിന്റെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥതയുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ് ഇതിന്റെ പിന്നിലെന്ന് ചെയര്മാന് ഷാജു തുരുത്തന്, വികസന സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്മാന് സാവിയോ കാവുകാട്ട് എന്നിവര്‍ പറഞ്ഞു. മികച്ചനേട്ടം കൈവരിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ചെയര്മാന് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കടുത്തുരുത്തിയും, ഗ്രാമ പഞ്ചായത്ത് തലത്തില്‍ കാണക്കാരിയും ഒന്നാമതെത്തി.
0 Comments