സംസ്ഥാനത്ത് വേനല്‍ ചൂട് അസഹ്യമായതോടെ അംഗന്‍വാടികളിലെ പ്രീപ്രൈമറി ക്ലാസുകള്‍ നിര്‍ത്തി വച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാമുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിര്‍ദ്ദേശവും പരിഗണിച്ചാണ് വനിതാ ശിശുവികസന വകുപ്പ് അംഗന്‍വാടികളിലെ ക്ലാസുകള്‍ ഒഴിവാക്കിയത്.
ഒരാഴ്ചത്തേക്കാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. അംഗന്‍ വാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവുപാലെ നടക്കും. കുട്ടികള്‍ക്കു നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷന്‍ വീടുകളിലെത്തിച്ചു നല്‍കും.
0 Comments