ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 36978 പ്രചാരണ സാമഗ്രികള്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 32556 പോസ്റ്ററുകളും 3921 ബാനറുകളും 480 മറ്റു പ്രചാരണവസ്തുക്കളും അടക്കം 36978 എണ്ണമാണ് നീക്കം ചെയ്തത്. സ്വകാര്യസ്ഥലത്തു അനധികൃതമായി സ്ഥാപിച്ച 20 പ്രചാരണവസ്തുക്കളും നീക്കം ചെയ്തു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.
0 Comments