Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ത്വക് രോഗപരിശോധനാ ക്യാമ്പ് ഏപ്രില്‍ 12 ന്



അരുവിത്തുറ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ സെന്ററില്‍ സൗജന്യ ത്വക് രോഗപരിശോധനാ ക്യാമ്പ് ഏപ്രില്‍ 12 ന് നടക്കും. ഡെര്‍മറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് സൗജന്യ പരിശോധന. ശരീരത്തിലെ  പാടുകള്‍ , മുഖക്കുരു, മുടികൊഴിച്ചില്‍, മറുകുകള്‍, അരിമ്പാറ, അമിത രോമവളര്‍ച്ച മറ്റ് വിവിധ ചര്‍മ്മ രോഗങ്ങള്‍ അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധനകളാണ് നടത്തുന്നത്.ക്യാമ്പില്‍  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് സൗജന്യ പരിശോധനാ സൗകര്യമുള്ളത്. ക്യാമ്പില്‍ പങ്കെടുക്കുന്നതിനയി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 8281699263.




Post a Comment

0 Comments