ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയിലെ തിരുനാള്‍ ആഘോഷം ഏപ്രില്‍ 15 മുതല്‍ മേയ് 2 വരെ നടക്കും. ഏപ്രില്‍ 24 നാണ് പ്രധാന തിരുനാളാലോഷം. അരുവിത്തുറ തിരുനാളിന്റെ നോട്ടീസ് അരുവിത്തുറ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ പ്രകാശനം ചെയ്തു. സഹ. വികാരിമാരായ ഫാ. ജോസഫ് കദളിയില്‍, ഫാ. അബ്രഹാം കുഴിമുള്ളില്‍, ഫാ. ഫ്രാന്‍സീസ് മാട്ടേല്‍ കൈക്കാരന്മാരായ കെ.എം തോമസ് കുന്നക്കാട്ട്, ജോസ് കരോട്ടുപുള്ളോലില്‍, പ്രിന്‍സ് പോര്‍ക്കാട്ടില്‍, തോമസ് ജോര്‍ജ് പെരുന്നിലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഏപ്രില്‍ 23,24,25 തീയതികളില്‍ പ്രധാന തിരുനാള്‍ ആഘോഷം നടക്കും. .ഇരുപത്തിരണ്ടാം തീയതി കൊടിയേറ്റിന് ശേഷം 101 പൊന്‍കുരിശുകളുടെ നഗരപ്രദക്ഷിണവും നടക്കും. ഇരുപത്തിമൂന്നാം തീയതി തിരുസ്വരൂപ പ്രതിഷ്ഠയും, വൈകുന്നേരം രാത്രിപ്രദക്ഷിണവും ഉണ്ടായിരിക്കുന്നതുമാണ്. മെയ് ഒന്നിനാണ് ഏട്ടാമിടം..
0 Comments