പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോന ദൈവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാളാഘോഷം ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെ നടക്കും. ഏപ്രില്‍ 22 ന് വൈകീട്ട് 4 ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കൊടിയേറ്റ് നടക്കും. വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. 6 മണിക്ക് പുറത്ത് നമസ്‌കാരം, 6.30ന് 101 പൊന്‍കുരിശുകളുമായി നഗര പ്രദക്ഷിണം, 9 ന് സുവിശേഷ കീര്‍ത്തനം. എന്നിവ നടക്കും. ഏപ്രില്‍ 23ന് രാവിലെ 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ, 10 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 12 നും 1.30 നും 2.45 നും വിശുദ്ധ കുര്‍ബാന, 4.30 ന് സീറോ മലബാര്‍ സഭ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 24 ന് 10.30 ന് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4.15 നും 5.30 നും 6.45 നും വിശുദ്ധ കുര്‍ബാന, നൊവേന. ഏപ്രില്‍ 26 മുതല്‍ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. മെയ് ഒന്നിന് എട്ടാമിടവും മെയ് 2 ന് മരിച്ചവരുടെ ഓര്‍മ്മ ദിനാചരണവും നടക്കും. ഏപ്രില്‍ 22 ന് കൊടിയേറ്റിനും പുറുത്തു നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ നിന്ന് വടക്കേക്കര കുരിശുപള്ളിയിലേക്ക് 101 പൊന്‍കുരിശുമേന്തി വിശ്വാസ പ്രഖ്യാപന പ്രദക്ഷിണം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, കൈക്കാരന്‍മാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലില്‍, പ്രിന്‍സ പോര്‍ക്കാട്ടില്‍, ടോം പെരുനിലം എന്നിവര്‍ അറിയിച്ചു.
0 Comments