റോഡ് വികസനത്തിനായി വീടിന്റെ ചുറ്റുമതില്‍ പൊളിച്ചുമാറ്റി സ്ഥലം വിട്ടു നല്‍കി വീട്ടുടമ നന്മയുടെ പുതിയ പാത തുറന്നു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡ്, ഏറ്റുമാനൂര്‍ എറണാകുളം റോഡ് എന്നിവിടങ്ങളില്‍ നിന്നും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ആശുപത്രി,ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഭാഗത്തുകൂടി ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവില്‍ റോഡിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ വികസനത്തിനായാണ് അലക്‌സ് ആര്യന്‍കാല വീടിന്റെ മതില്‍ പൊളിച്ചു മാറ്റി സ്ഥലം വിട്ടു നല്‍കിയത്. നഗര ഹൃദയത്തിലെ ഈ ഗ്രാമീണ റോഡിന്റെ വീതി കുറവ് മൂലം വാഹനങ്ങള്‍ തിരിയുവാനോ കടന്നുപോകുവാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ഗോപാലപിള്ള റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അലക്‌സ് ആര്യങ്കാല സ്ഥലം വിട്ടു നല്‍കിയത്. അസോസിയേഷന്റെ കൂട്ടായ്മയില്‍ ആണ് മതില്‍ പൊളിച്ച് പുനര്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ബി.രാജീവ് പറഞ്ഞു. യാത്രാക്ലേശം പരിഹരിക്കാന്‍ വീടിന്റെ മതില്‍ പൊളിച്ച് സ്ഥലം വീട്ടുനല്‍കി മാതൃകയായ അലക്‌സ് അര്യങ്കാലയെ അസോസിയേഷന്‍ ഭാരവാഹികളും പ്രദേശവാസികളും അഭിനന്ദിച്ചു.
0 Comments