ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്മാരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളായി രണ്ട് അപരന്മാരാണ് പത്രിക നല്‍കിയിരുന്നത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ ഫ്രാന്‍സിസ് ജോര്‍ജും തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് E ജോര്‍ജുമായിരുന്നു അപരന്മാര്‍. അപരന്മാരുടെ സാന്നിധ്യം വോട്ടിങ്ങിനെ എങ്ങിനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യ പ്പെടുന്നതിനിടയിലാണ് UDF സ്ഥാനാര്‍ത്ഥിക്ക് ആശ്വാസം പകര്‍ന്ന് അപരന്‍മാരുടെ പത്രിക തള്ളിയത്. പത്രിക സമര്‍പ്പണത്തിലെ അപാകതകള്‍ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്. നാമനിര്‍ദ്ദേശ പത്രികയില്‍ പിന്‍താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുപത്രികകളിലും ഒപ്പിട്ട വരെ ഹാജരാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
0 Comments