കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ ജോര്‍ജ്ജ് ജോണിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. കുറവിലങ്ങാട് സ്വദേശിയായ യുവാവിന് കാനഡയില്‍ പോകുന്നതിനായി പഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പാലാ RDO ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേക്കുറിച്ച് പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട് RDO ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് കൈക്കുലിയായി 1300 രൂപ വില്ലേജോഫീസര്‍ ആവശ്യപെട്ടു. ഉച്ച കഴിഞ്ഞ് 1 മണിയോടെ പരാതിക്കാരനില്‍ നിന്നും വില്ലേജ് ഓഫീസറുടെ മുറിയില്‍ വച്ച് പണം കൈപ്പറ്റുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസിലെ കറണ്ട് ചാര്‍ജ്ജ് അടക്കാന്‍ എന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ വില്ലേജ് ഓഫീസര്‍ ഇന്നലെ ആവശ്യപ്പെട്ടത്. പണം നല്‍കിയെങ്കില്‍ മാത്രമേ റിപ്പോര്‍ട്ട് RDO യില്‍ അയക്കൂ എന്നാണ് വില്ലേജ് ഓഫീസര്‍ പരാതിക്കാരനോട് പറഞ്ഞത്. തുടര്‍ന്ന് പരാതിക്കാരന്‍ കോട്ടയം വിജിലന്‍സ് ഓഫീസിന്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കിഴക്കന്‍ മേഖല വിജിലന്‍സ് SP വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം കോട്ടയം വിജിലന്‍സ് Dysp ഏല്‍പ്പിച്ച പണം ആവലാതിക്കാരന്‍ വില്ലേജ് ഓഫീസിലെത്തി കൈമാറുന്ന സമയം വിജിലന്‍സ് പ്രതിയെ അറസ്റ്റ് ചെയ്തു. Dysp രവികുമാര്‍, ഇന്‍സ്പക്ടര്‍ പ്രതീപ് എസ്, SI മാരായ സ്റ്റാന്‍ലി തോമസ്, ജയ്‌മോന്‍ വി.എം, പ്രദീപ്കുമാര്‍, പ്രസാദ് കെ.സി എന്നിവര്‍ ചേര്‍ന്നാണ് വില്ലേജ് ഓഫീസറെ അറസ്റ്റുചെയ്തത്.
0 Comments