ജാക്കി തെന്നിമാറി കാറിനടിയില്‍പെട്ട വര്‍ക്ക് ഷോപ് ജീവനക്കാരന്‍ മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് മരണമഞ്ഞത്. കഴിഞ്ഞ ദിവസം വര്‍ക്ക് ഷോപ്പില്‍ ജാക്കി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയ ശേഷം കാറിന്റെ അടിയില്‍ കിടന്ന് ജോലിയെടുക്കുമ്പോള്‍ ജാക്കി തെന്നിമാറുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്നവര്‍ ഉടന്‍തന്നെ കാര്‍ ഉയര്‍ത്തി ഫിറോസിനെ പുറത്തെടുത്ത് ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം
0 Comments