Breaking...

9/recent/ticker-posts

Header Ads Widget

സെന്റര്‍ ഓഫ് എക്‌സലന്‍സ് മികവോടെ കാരിത്താസ് ഹോസ്പിറ്റലില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം.



സെന്റര്‍ ഓഫ് എക്‌സലന്‍സ് മികവോടെ കാരിത്താസ് ഹോസ്പിറ്റലില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം. ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍  വിഭാഗത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കാരിത്താസ് ഹോസ്പിറ്റലില്‍ നടന്നു. കാരിത്താസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ റവ ഫാ ഡോ ബിനു കുന്നത്ത് അധ്യക്ഷനായിരുന്നു.ഫാ ബെന്നി മുണ്ടനാട്ട്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെ ശിലാ ഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു . ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ കുറിച്ചുള്ള വിശദമായ വീഡിയോ അവതരണവും നടന്നു. കേരളത്തില്‍ ആദ്യമായി ഇരുപത്തിയാറ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഇരുനൂറോളം രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട് . ഇന്റെന്‍സിവ് വിസിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സ്, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ,ക്ലിനിക്കല്‍ മൈക്രോ ബയോളജി തുടങ്ങിയ വിവിധസേവനങ്ങള്‍  കാരിത്താസിന്റെ  ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ലഭ്യമാക്കുന്നു. കാരിത്താസ് ഹോസ്പിറ്റലിന്റെ ആരോഗ്യ പരിരക്ഷാ യാത്രയില്‍ നാഴികക്കല്ലാവുകയാണ്  ഈ പുതിയ സംരംഭം എന്ന് ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.  ഡോ അമൃത,  ഡോ ബോബി എന്‍ ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments