അത്യപൂര്‍വ്വ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി അസ്ഥിരോഗ വിഭാഗം നേട്ടം കൈവരിച്ചു. നിരവധി അത്‌ലറ്റുകള്‍ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ നടത്തിയ ചരിത്രമുള്ള കാരിത്താസ് ആശുപത്രിയിലെ സ്‌പോര്‍ട്‌സ് ഇന്‍ജുറി കീഹോള്‍ സര്‍ജറി സെന്ററില്‍ ഏതാനും മാസങ്ങളുടെ ഇടവേളകളില്‍ നടത്തിയ ഇടുപ്പ്, ഷോള്‍ഡര്‍, കണങ്കാല്‍ സന്ധികളിലെ അത്യപൂര്‍വ്വ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി. കണങ്കാല്‍ സന്ധിയിലെ ടാലസ് അസ്ഥിയുടെ കാര്‍ട്ടിലേജിന് പരിക്കേറ്റ് കാരിത്താസിലെത്തിയ പാമ്പാടി സ്വദേശിയായ 26-കാരന്‍ ആര്‍ത്രോസ്‌കോപ്പിക് ഒട്ടോകാര്‍ട്ട് മിന്‍സ്ഡ് കാര്‍ട്ടിലേജ് ഇoപ്ലാന്റേഷന്‍ എന്ന അത്യാധുനിക താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി സുഖം പ്രാപിച്ചു.ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് കണങ്കാലിലെ ലിഗ്‌മെന്റിനും കാര്‍ട്ടിലേജിനും പരിക്കേറ്റ യുവാവില്‍ നടത്തിയ ശസ്ത്രക്രിയ കേരളത്തില്‍ ആദ്യമായി ഇത്തരത്തില്‍ നടത്തപ്പെട്ട ശസ്ത്രക്രിയ ആയിരുന്നു. സമാന രീതിയില്‍ കണങ്കാലിന് പരിക്കേറ്റ മറ്റൊരു രോഗിക്ക് കൂടി ഇതേ ചികിത്സ അവലംബിച്ചു. മധ്യകേരളത്തിലെ ആദ്യ ആര്‍ത്രോസ്‌കോപിക് ലതാര്‍ജെ ശസ്ത്രക്രിയയ്ക്ക് കാരിത്താസ് സാക്ഷ്യം വഹിച്ചു. തോള്‍ സന്ധിയിലെ കപ്പ് രൂപപ്പെടുന്ന പ്രധാന അസ്ഥിക്ക് തേയ്മാനം സംഭവിക്കുകയും ലിഗ്‌മെന്റുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു മൂലം നിരന്തരം ഷോള്‍ഡര്‍ തെന്നിമാറുന്ന അവസ്ഥയില്‍ കാരത്താസിലെത്തിയ 52കാരിയായ അദ്ധ്യാപികയ്ക്ക് ഷോള്‍ഡര്‍ കീഹോള്‍ സര്‍ജറികളില്‍ ഏറ്റവും സങ്കീര്‍ണവും അപൂര്‍വ്വവുമായ ആര്‍ത്രോസ്‌ക്കോപ്പിക് ലതാര്‍ജെ സര്‍ജറിയിലൂടെ സൗഖ്യം ലഭിച്ചു. ഇന്ത്യയില്‍ അപൂര്‍വുമായി മാത്രം നടത്താറുള്ള ശസ്ത്രക്രിയയുടെ വിജയത്തിനു ശേഷം മറ്റു രണ്ട് രോഗികള്‍ക്ക് കൂടി ഇതേ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇടുപ്പ് സന്ധിയുടെ രോഗ നിര്‍ണയത്തിനായി കാരിത്താസ് ആശുപത്രിയിലേക്ക് റഫര്‍ ചെയപ്പെട്ട എട്ടു മാസം പ്രായമായ കുഞ്ഞിന്റെ രോഗ നിര്‍ണയവും ചികിത്സയും ഹിപ്പ് ആര്‍ത്രോ സ്‌കോപ്പി സര്‍ജറിയിലൂടെ വിജയകരമായി നടത്തി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പീഡിയാട്രിക് ഹിപ്പ് ആര്‍ത്രോസ്‌കോപ്പിയിലൂടെ സുഖം പ്രാപിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. കാരിത്താസ് സ്‌പോര്‍ട്‌സ് ഇന്‍ജുറി ആന്‍ഡ് കീഹോള്‍ സര്‍ജറി വിഭാഗത്തിലെ ചീഫ് കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്തിന്റെ നേതൃതത്തിലാണ് ശസ്ത്രക്രിയകള്‍ നടന്നത്. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് ചികിത്സക്ക് നേതൃത്വം വഹിച്ച ഡോക്ടര്‍മാരേയും നഴ്‌സിങ് സ്റ്റാഫിനെയും ഫിസിയോതെറാപ്പിസ്റ്റുകളേയും അഭിനന്ദിച്ചു. എല്ലാ സന്ധികളുടെയും സമഗ്രമായ താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് സൗകര്യമുള്ള മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയാണ് കാരിത്താസ് ഹോസ്പിറ്റല്‍.
0 Comments