Breaking...

9/recent/ticker-posts

Header Ads Widget

വ്രതവിശുദ്ധിയുടെ പുണ്യവുമായി ഇസ്ലാം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.



വ്രതവിശുദ്ധിയുടെ പുണ്യവുമായി ഇസ്ലാം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയം സന്ദേശവുമായി ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയ ഹൃദയവിശുദ്ധിയോടെയാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. രാവിലെ മുതല്‍ തന്നെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുനാള്‍ സമസ്‌കാരത്തിനായി വിശ്വാസികളെത്തി. പെരുനാള്‍ നമസ്‌ക്കാരത്തിനു ശേഷം പരസ്പരം ആശ്ശേഷിച്ചും ഹസ്തദാനം നടത്തിയും പെരുന്നാള്‍ ആശംസകള്‍ കൈമാറി.   ഒരു മാസത്തെ കഠിനമായ നോയമ്പിന് സമാപനം കുറിച്ച് പ്രത്യേക ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കിയാണ്  പെരുന്നാള്‍ ആഘോഷം നടന്നത്. ഈരാറ്റുപേട്ടയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹ് നടക്കല്‍ സ്‌പോര്‍ട്ടി ഗോ മൈതാനിയില്‍ നടന്നു. ഖാലിദ് മദനി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കെ.എന്‍എം ന്റെ നേതൃത്വതില്‍ MGHSS മൈതാനിയില്‍ നടന്ന ചടങ്ങുകള്‍ക്ക് അബ്ദുള്‍ കലാം മൗലവി നേതൃത്വം നല്‍കി. നൈനാര്‍ പള്ളി ജു അ മസ്ജിദില്‍ അഷറഫ്മൗലവി, പുത്തന്‍ പളളി ജുമാ മസ്ജിദിന്‍ ജാഫര്‍ സാദിഖ് മൗലവി, മുഹ്യ്ദീന്‍ ജുമാ മസ്ജിദിന്‍ മുഹമ്മദ് സുബൈര്‍ മൗലവി, കടുവാമുഴി മസ്ജിദുനൂറില്‍ ഇബ്രാഹിം കുട്ടി മൗലവി തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്കി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍  പള്ളികളിലും ഈദ് ഗാഹുകളിലുമെത്തി പെരുന്നാള്‍ നമസ്‌ക്കാരം നടത്തി സ്‌നേഹവും സൗഹൃദവും സാഹോദര്യവും പങ്കുവച്ച് ഇസ്ലാം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.




Post a Comment

0 Comments