ചെറുപുഷ്പ മിഷന്‍ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് നടത്തി. പാരിഷ് ഹാളില്‍ നടന്ന ക്യാമ്പ് ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ജോയല്‍ ആമിക്കാട്ട് അധ്യക്ഷനായിരുന്നു. വിശ്വാസ ജീവിതം. വ്യക്തിത്വ വികസനം, പ്രാര്‍ത്ഥന തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ഫാ. ജോസഫ് മരോട്ടിക്കല്‍ , ഫാ. എബിന് പ്ലാത്തോട്ടം എന്നിവര്‍ ക്ലാസ് നയിച്ചു. വിവിധ മത്സരങ്ങളും നടന്നു. സിസ്റ്റര്‍ സൗമ്യാ ജോസ് വട്ടങ്കിയില്‍, നികിതാ ജിന്‍സ് മാതാളിപ്പാറയില്‍, ഏദന്‍ മനപ്പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments