Breaking...

9/recent/ticker-posts

Header Ads Widget

അല്ലാപ്പാറ സതീഷ് കുമാര്‍ ഇപ്പോള്‍ ചുവരെഴുത്തിന്റെ തിരക്കിലാണ്.


തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ചുവരെഴുത്തുകള്‍ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ നിരവധി കലാകാരന്മാരാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്.  സിനിമയില്‍ കലാ സംവിധാന സഹായിയായിരുന്ന അല്ലാപ്പാറ  സതീഷ് കുമാര്‍ ഇപ്പോള്‍ ചുവരെഴുത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ 36 വര്‍ഷക്കാലമായി തെരഞ്ഞെടുപ്പു കാലത്ത് ചുവരെഴുത്തില്‍  സജീവമാണ്ഈകലാകാരന്‍.  61 കാരനായ അല്ലാപ്പാറ പുളിയമ്മാക്കല്‍ സതീഷ് കുമാര്‍  30 ലധികം സിനിമകളില്‍ കലാസംവിധാന സഹായിയായിരുന്നു. ഒന്നും മിണ്ടാതെ,നടന്‍, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ, ഹലോ നമസ്‌കാരം,  ഒറ്റമരം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും കലാ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 നിയമസഭ തെരെഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി nm ജോസഫിന് വേണ്ടിയാണ് ആദ്യമായി ചുമരെഴുതിയതെന്ന് സതീഷ് പറഞ്ഞു.  വിവിധ തെരെഞ്ഞെടുപ്പുകളിലായി എല്ലാ മുന്നണികള്‍ക്കു വേണ്ടിയും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്. മനോഹരമായി ചുവരെഴുതാന്‍ കഴിയുന്നത് വരുമാനത്തോടൊപ്പം സംതൃപ്തിയും നേടിത്തരുന്നതായി സതീഷ്  പറയുന്നു.






Post a Comment

0 Comments