കേരളത്തിന് അര്‍ഹമായ നികുതി വിഹിതം പോലും അനുവദിക്കാതെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബ്ബറിന് 250 രൂപ വില നിശ്ചയിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. തോമസ് ചാഴികാടന്‍ ഉറച്ചനിലപാടും ആശയ വ്യക്തതയുമുള്ള നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായില്‍ LDF സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
0 Comments