ഏറ്റുമാനൂര്‍ വടക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിശീലനത്തിനും ആരോഗ്യസംരക്ഷണത്തിനുമായി നൃത്ത ക്ലാസിനും യോഗ ക്ലാസിനും തുടക്കം കുറിച്ചു. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കുചേരാന്‍ കഴിയും വിധമാണ് പരിശീലനം നല്‍കുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു മലയിലെ പൂക്കള്‍ പോലെ കൈകോര്‍ത്താണ് ഈ പുതിയ സംരംഭത്തില്‍ പങ്കു ചേരുന്നതെന്ന് നഗരസഭ കൗണ്‍സിലറും കരയോഗം പ്രസിഡണ്ടുമായ വി. എസ്. വിശ്വനാഥന്‍ പറഞ്ഞു. യോഗ പരിശീലനം പൂര്‍ത്തീകരിച്ച 25 അംഗങ്ങള്‍ക്ക് അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കലാഅധ്യാപികയായ പ്രിയ കലാദേവിയാണ് ഡാന്‍സ് പരിശീലിപ്പിക്കുന്നത്. ജി.പ്രകാശ്, സുരേഷ് എന്നിവരാണ് യോഗ പരിശീലനം നല്‍കന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍ നിര്‍വഹിച്ചു.
0 Comments