ഈരാറ്റുപേട്ട സര്‍വ്വീസ് സഹകരണബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം. വായ്പ തുക തിരികെ കിട്ടാതെ വന്നതോടെ ബാങ്ക് പ്രതിസന്ധിയിലാണ് . സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും എന്നാല്‍ പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ നിക്ഷേപകര്‍ നിലത്തു കിടന്ന് പ്രതിഷേധം നടത്തുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കാനുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി കരുതി വച്ച പണം തിരികെ ലഭിക്കാതെ പ്രതിസന്ധിയിലായ നിക്ഷേപകര്‍ ഈരാറ്റുപേട്ട പൊലീസിലും പാലാ ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ ഇടാന്‍ പോലും തയാറായില്ല.
0 Comments