രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സാ നല്‍കുന്നതിനു തുല്യമാണ് രോഗികള്‍ക്ക് വിവിധ സഹായങ്ങളിലൂടെ പരിചരണം നല്‍കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി , കെ.എം.മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'സമാശ്വാസം ' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ അദ്ധ്യക്ഷതയില്‍ ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജോയ് ആലുക്കാസ് കോട്ടയം യൂണിറ്റ് മാനേജര്‍ റിന്റോ ഫ്രാന്‍സീസ്, പി.എസ്. ഡബ്ല്യൂ എസ് ഡയറക്ടര്‍ ഫാ തോമസ് കിഴക്കേല്‍ , കെ.എം.മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ച് ചെയര്‍ പേഴ്‌സണ്‍ നിഷാ ജോസ് കെ മാണി, പ്രോജക്ട് ഓഫീസര്‍ മെര്‍ളി ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാശ്വാസം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നൂറ് കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.
0 Comments