ഇലക്ഷന്‍ ഡ്യൂട്ടിക്കായുള്ള പരിശീലനവും പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പും ഒരേസമയം എത്തിയത് അദ്ധ്യാപകരെ വലയ്ക്കുന്നു. ഏപ്രില്‍ മൂന്നു മുതലാണ് തെരഞ്ഞെടുപ്പ് പരിശീലനവും എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പും ആരംഭിക്കുന്നത്. ഇതോടെ ഒരേസമയം രണ്ടു സ്ഥലങ്ങളിലും എത്തേണ്ട അവസ്ഥയിലാണ് അദ്ധ്യാപകര്‍. മൂല്യനിര്‍ണയ ക്യാമ്പില്‍ പ്രവേശിച്ചാല്‍ പുറത്ത് ഇറങ്ങാന്‍ ആവില്ലെന്നതും 3, 4, 5 തീയതികളിലായി നടക്കുന്ന പോളിംഗ് ഡ്യൂട്ടി പരിശീലനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് അദ്ധ്യാപകരെ വിഷമിപ്പിക്കുന്നത്. ഇലക്ഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടവര്‍ ഇതു സംബന്ധിച്ച വിവരം വാല്യുവേഷന്‍ ക്യാമ്പ് ഓഫീസറെ അറിയിക്കണമെന്നും വിദ്യാഭ്യാസ വകുപ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇലക്ഷന്‍ ട്രെയിനിംഗിനു പോകേണ്ടവരൊഴിച്ചുള്ളവര്‍ ക്യാമ്പില്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പരീക്ഷാഭവന്‍ അറിയിച്ചു.
0 Comments