സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയണ് ശനിയാഴ്ച ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണിവരെ മാത്രം 5364 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. ഓരോ ദിവസം കഴിയുംതോറും വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയാണ്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായെങ്കിലും തുടര്‍ന്ന് വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന് റെക്കോഡിലെത്തി. പലയിടത്തും ഫീഡറുകള്‍ ഓഫ് ആകുന്നതിനും വോള്‍ട്ടേജ് ക്ഷാമത്തിനും ഇടയാക്കുന്നു. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം ബോര്‍ഡ് വര്‍ധിപ്പിച്ചു.
0 Comments