ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കുടിവെള്ള പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച കുളം നവീകരിക്കാന്‍ നടപടി. 15 വര്‍ഷത്തിലധികമായി ഉപയോഗപ്പെടുത്താതിരുന്ന ജലസ്രോതസ്സാണ് ഇപ്പോള്‍ നഗരസഭ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിച്ചത്. ഏറ്റുമാനൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന ജോസ്‌മോന്‍ മുണ്ടക്കല്‍ ആണ് ഈ കുളം നിര്‍മ്മിച്ചത്. രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരിലാണ് കുളം ഉപയോഗപ്പെടുത്താതെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ വിസൃതമായ ഈ ജലസ്രോതസ്സ് മാലിന്യങ്ങള്‍ നീക്കിയും ചുറ്റുമതില്‍ ബലപ്പെടുത്തിയും സംരക്ഷിക്കാനുള്ള നടപടിയാണ് നഗരസഭ സ്വീകരിച്ചിരിക്കുന്നത്.
0 Comments