ഏറ്റുമാനൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മണര്‍കാട്, ബൈപ്പാസ് റോഡ് വന്നതോടെ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു കരുതിയതെങ്കിലും ഇപ്പോള്‍ ബൈപ്പാസ് കവലയിലും വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. ബൈപ്പാസ് റോഡ് വന്നതോടെ നരത്തില്‍ തിരക്ക് കുറഞ്ഞെങ്കിലും സ്വകാര്യ ബസ്സുകളും മറ്റും ടൗണില്‍ യൂ ടേണ്‍ തിരിയുന്നതും വാഹനങ്ങളുടെ ബാഹുല്യവുമാണ് നിലവില്‍ നഗരത്തെ വീണ്ടും ഗതാഗതക്കുരുക്കില്‍ എത്തിച്ചത്. ആംബുലന്‍സുകള്‍ക്ക് കടന്നു പോകുവാന്‍ കഴിയാത്ത വിധം ഏറ്റുമാനൂര്‍ നഗരം ശനിയാഴ്ച കുരുക്കില്‍പെട്ടു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഗതാഗതക്കുരുക്ക് അഴിക്കുവാന്‍ വലിയ ശ്രമം തന്നെ വേണ്ടിവന്നു. ടൗണില്‍ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പോലീസിന്റെ സേവനം ഉണ്ടാവണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
0 Comments