കാട്ടാത്തി യുവശക്തി വായനശാലയുടെയും തവളക്കുഴി ബോയ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെയും നാടന്‍ പന്തുകളി സ്‌നേഹികളുടെയും ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരപ്പന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന നാടന്‍ പന്തുകളി മത്സരം സമാപിച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പാറമ്പുഴ ടീം കമ്പംമെട്ട് ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരാവുകയായിരുന്നു . ഏപ്രില്‍ ഏഴു മുതല്‍ ആരംഭിച്ച നാടന്‍ പന്തുകളി മത്സരമാണ് ഞായറാഴ്ച സമാപിച്ചത്. കാല്‍പന്തുകളിയുടെ ആവേശംപങ്കുവെച്ചാണ് സമാപിച്ചത്. ഒരുകാലത്ത് നാട്ടിന്‍ പുറങ്ങളില്‍ ആവേശമുയര്‍ത്തിയിരുന്ന നാടന്‍ പന്തുകളി മത്സരം കോട്ടയംകാര്‍ക്ക് ആഹ്ലാദം പകരുന്ന കായിക വിനോദമാണ്.
നാടന്‍ പന്തുകളിയുടെ ആവേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് മത്സരം നടന്നത്. ഒറ്റയും പെട്ടയും പിടിയനും താളവും കീഴും ഇണ്ടനും കടന്ന് ചക്കര പങ്കുവെച്ച് സമാപിക്കുന്ന മത്സരം കൗതുകത്തോടെയാണ് ഏവരും വീക്ഷിച്ചത്. കേരളത്തിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. നിമേഷ് മോഹന്‍, പ്രൊഫസര്‍ ഹേമന്ത് കുമാര്‍, ഷാനു ജി മണപ്പാട്ട്, രജിത ഹരികുമാര്‍, രാജു കാട്ടാത്തിയേല്‍, ഷാജി പല്ലാട്ട്, രതീഷ് രത്‌നാകരന്‍ തുടങ്ങിയ സംഘാടക സമിതി അംഗങ്ങള്‍ മത്സരത്തിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. ഏകോപിപ്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും 100 കണക്കിനാളുകള്‍ ഫൈനല്‍ മത്സരം വീക്ഷിക്കുവാന്‍ എത്തി. വിജയിച്ച പാറമ്പുഴ ടീമിന് ഒന്നാം സമ്മാനമായി 20001 രൂപയും എവര്‍ റോളിംഗ് ട്രോഫിയുമാണ് ലഭിച്ചത്.രണ്ടാം സമ്മാനമായ 10001 രൂപയും എവറോളിംഗ് ട്രോഫിയും കമ്പംമേട് ടീം നേടി.
0 Comments