Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ യുടെ സമീപമുള്ള തരിശ് ഭൂമിയില്‍ വന്‍ തീപിടുത്തം.



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ യുടെ സമീപമുള്ള തരിശ് ഭൂമിയില്‍ വന്‍ തീപിടുത്തം. കോട്ടയം, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള നിരവധി യൂണിറ്റുകള്‍ എത്തിയാണ്  തീ അണച്ചത്.   ഏട്ട് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലെ ഇല്ലിക്കൂട്ടത്തിന് രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്. നാട്ടുകാരും ഐടിഐ ട്രെയിനികളും ജീവനക്കാരും അടക്കമുള്ളവര്‍ തീ അണയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് സര്‍ക്കാര്‍ പാട്ടത്തിന്  നല്‍കിയ ഗവ. ഐടിഐ യുടെ വക സ്ഥലത്താണ് തീ പിടുത്തമുണ്ടായത്. തീപിടിച്ച ഭൂമിയിലേക്ക് ഫയര്‍ഫോഴ്‌സ് വാഹനത്തിന് നേരിട്ട് എത്താന്‍ കഴിയാത്ത വന്നത് തീ അണക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നതിന് കാരണമായി. വലിയ ഉയരത്തില്‍ തീ ആളിക്കത്തി പടര്‍ന്നതോടെ പ്രദേശത്തെ മരങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.




Post a Comment

0 Comments