ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് തലച്ചോറിലൊളിപ്പിച്ച ഫോണ്‍ ഡയറക്ടറിയുമായി ഗോപാല്‍ജി . ആണ്ടൂര്‍ പുതുശ്ശേരി തറപ്പില്‍ PV ഗോപാല കൃഷ്ണന്‍ എന്ന ഗോപാല്‍ജിക്ക് ഒരു പ്രാവശ്യമെങ്കിലും തന്നെ ബന്ധപ്പടുകയോ നേരിട്ടു വിളിക്കുകയൊ ചെയ്ത എല്ലാവരുടെയും ഫോണ്‍ നമ്പരുകള്‍ ത്തൊടിയിടയില്‍ ഓര്‍ത്തെടുത്ത് പറയാന്‍ കഴിയും. പ്രമുഖ വ്യക്തികളുടേതടക്കം നൂറുകണക്കിന് ഫോണ്‍ നമ്പറുകളാണ് ഗോപാല്‍ജിയുടെ തലച്ചോറിലെ ഫോണ്‍ ബുക്കിലുള്ളത്. ആണ്ടൂര്‍ ദേശീയ വായനശാല ഓര്‍മ്മയുടെ കൂര്‍മ്മത എന്ന പേരില്‍ സംഘടിപ്പിച്ചു ഗോപാല്‍ജി യുടെ പെര്‍ഫോമന്‍സ് ശ്രദ്ധയാകര്‍ഷിച്ചു വിവിധ മേഖലകളിലെ പ്രധാനികളുടെ ഫോണ്‍ നമ്പരുകള്‍ പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപാല്‍ജി ഓര്‍ത്തെടുത്തു പറഞ്ഞു. ഈ കഴിവ് ആര്‍ജിച്ചെടുക്കുന്നതിനുള്ള സൂത്രവിദ്യകളും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി വിശദീകരിച്ചു. ലൈബ്രറി പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ഉഷ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, നിര്‍മ്മല ദിവാകരന്‍, കെ.ബി.ചന്ദ്രശേഖരന്‍ നായര്‍, വി.എസ്. ശ്രീജാമോള്‍, സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോകാരോഗ്യ ദിനത്തിലെ ആരോഗ്യ ചിന്തകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ.പി.എന്‍. ഹരിശര്‍മ്മ മോഡറേറ്ററായി . ലൈബ്രറി സെക്രട്ടറി വി. സുധാമണി ലൈബ്രേറിയന്‍ സ്മിത ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
0 Comments