ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണം നടന്നു. വൈക്കം ചാലപ്പറമ്പ് ടി. കെ. മാധവന്‍ മെമ്മോറിയല്‍ യു പി സ്‌കൂളില്‍ നടന്ന യോഗം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ക്യാപ്റ്റന്‍ പി എന്‍ വിക്രമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു സംഘാടക സമിതിയെക്കുറിച്ച് വിശദീകരിച്ചു. എന്‍ ഗംഗാധരന്‍ ചെയര്‍മാനും ഡോക്ടര്‍ ജയപ്രദീപ് വര്‍ക്കിംഗ് ചെയര്‍മാനും ആര്‍ സോമശേഖരന്‍ ജനറല്‍ കണ്‍വീനറും ആയിട്ടുള്ള 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ബാബു , സഹ സംഘടന സെക്രട്ടറി വി.സുശികുമാര്‍, എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളള്‍ നല്‍കി.
0 Comments