Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ബിഎംഎസ് ഹാളില്‍ നടന്നു.



ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം  ബിഎംഎസ് ഹാളില്‍ നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി രവീന്ദ്രനാഥ് ഭദ്രദീപ പ്രകാശനം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി മുരളീധരന്‍ അധ്യക്ഷനായിരുന്നു. മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ബിന്ദു മോഹന്‍ ഭാവി പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു.  സംസ്ഥാന  ഉപാദ്ധ്യക്ഷ അനിതാ ജനാര്‍ദനന്‍ താലൂക്ക് കാര്യകര്‍ത്താക്കളെയും . സംസ്ഥാന  സഹ സംഘടനാ സെകട്ടറി വി. സുശികുമാര്‍ ജില്ലാ കാര്യകര്‍ത്താക്കളെയും പ്രഖ്യാപിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എസ് പ്രസാദ്, സമിതി അംഗം പ്രൊഫ: റ്റി ഹരിലാല്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി കേണല്‍ സുഷമ  സുരേഷ്, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറിമാരായ  കൃഷ്ണകുമാര്‍ കുമ്മനം , ആര്‍ ജയചന്ദ്രന്‍ , സംഘടനാ സെക്രട്ടറി സി.ഡി മുരളീധരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പ്രഡിഡന്റ് ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍, വര്‍ക്കിങ് പ്രസിഡന്റ്  വി മുരളിധരന്‍, വൈസ്സ് പ്രസിഡന്റ് വി.ആര്‍ സത്യശീലന്‍, പ്രൊഫ: രഘുദേവ്, കെ.എന്‍ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി  കൃഷ്ണകുമാര്‍ കുമ്മനം, സംഘടനാ സെക്രട്ടറി സി.ഡി മുരളിധരന്‍, സഹ സംഘടനാ സെക്രട്ടറി ആര്‍. ജയചന്ദ്രന്‍, സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ആര്‍.സി പിള്ള, സമിതി അംഗങ്ങള്‍ മുരളി, എം.വി  കുട്ടപ്പന്‍, രാജഗോപാല്‍ എന്നിവരെ ജില്ലാ  കാര്യകര്‍ത്താക്കളായി തെരെഞ്ഞെടുത്തു.




Post a Comment

0 Comments