കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ചൊവ്വാഴ്ച രാവിലെ 7.45 നും 8.15 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി മാമ്പറ്റ ഇല്ലത്ത് സായ് വിനായകിന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. നിരവധി ഭക്തര്‍ പഞ്ചാക്ഷരി മന്ത്രജപവുമായി തൃക്കടപ്പാട്ടൂരപ്പന്റെ തിരുവുത്സവ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. ഭഗവദ്ഗീതാ പാരായണം പ്രസാദമൂട്ട് എന്നിവയും നടന്നു. ഉത്സവാഘൊഷങ്ങളോടനുബന്ധിച്ച് ഏപില്‍ 10, 11, 13, 14 തീയതികളില്‍ ഉത്സവബലി ദര്‍ശനം നടക്കും. ഏപ്രില്‍ 16ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments