കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ ജിയോളജി - വിജിലന്‍സ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന നടന്നു.സൊസൈറ്റി മുന്‍ ഭരണസമതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും , കോടിക്കണക്കിന് രൂപയുടെ കരിങ്കല്‍ ഖനനത്തെ കുറിച്ചുമാണ് ജിയോളജി- വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.. നവകേരള സദസില്‍ സമര സമതി ചെയര്‍മാനും, LDF കണ്‍വീനറും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിയുടെ നേതൃത്വത്തില്‍ സംഘത്തില്‍ പണം നിക്ഷേപിച്ചവരും, റബര്‍ പാല്‍ കൊടുത്തിട്ട് പണം കിട്ടാത്തവരും, ജീവനക്കാരും ചേര്‍ന്ന് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കോട്ടയം എ.ഡി.എമ്മിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
0 Comments