Breaking...

9/recent/ticker-posts

Header Ads Widget

മധുരം പൂങ്കാവനം ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം



കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ മധുരം പൂങ്കാവനം ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. ടൂറിസം വികസനത്തിനായാണ് കാണക്കാരി ചിറക്കളത്തോടനുബന്ധിച്ച്  മധുരം പൂങ്കാവനം ടൂറിസം  പദ്ധതിക്ക് തുടക്കം കുറിച്ചത് .  ചിറകുളത്തിനുസമീപം നിര്‍മ്മിച്ച  ചില്‍ഡ്രന്‍സ് പാര്‍ക്കിനോട് ചേര്‍ന്ന് പഞ്ചായത്ത് നിര്‍മ്മിച്ച സുരക്ഷാ വേലികള്‍  സ്വകാര്യ വ്യക്തി നശിപ്പിച്ചതായാണ് പഞ്ചായത്ത് അധികൃതര്‍ ആക്ഷേപം ഉന്നയിച്ചത്.  ചിറകുളത്തോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാ  വേലികള്‍ തകര്‍ത്തത്. സ്വകാര്യ പുരിയിടത്തിലേക്ക് തോടിനു കുറുകെ സ്ലാബുകള്‍ സ്ഥാപിച്ച് അനുമതിയില്ലാതെ പ്രവേശന പാത നിര്‍മ്മിച്ചതായാണ് പഞ്ചായത്ത് അധികൃതര്‍ ആക്ഷേപം ഉന്നയിച്ചത്. കോടികള്‍ ചിലവഴിച്ച്  ടൂറിസം വികസനത്തിനായി നടപ്പാക്കുന്ന  സംരംഭം അട്ടിമറിക്കാനാണ് സ്വകാര്യ വ്യക്തിയുടെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നു.  പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷ വേലികള്‍ തകര്‍ത്ത സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക്, പഞ്ചായത്ത് മെമ്പര്‍മാരായ തമ്പി ജോസഫ്, അനില്‍കുമാര്‍ വി.ജി, ലൗലി മോള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കോടതിയില്‍ നിന്നുള്ള ഉത്തരവുകള്‍ നേടിയാണ് സ്വകാര്യ വ്യക്തി തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. നിലവിലെ ടൂറിസം പ്രോജക്റ്റിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നടപടി സ്വകാര്യ വ്യക്തിയുടെ ഭാഗത്തുനിന്നും ഉണ്ടായ സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത്അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments