കാണക്കാരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ BJP യുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പഞ്ചായത്തിന്റെ വികസന മുരടിപ്പിലും പ്രതിഷേധിച്ചായിരുന്നു സമരം. ബിജെപി കണക്കാരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരം ബിജെപി ജില്ലാ കമ്മിറ്റി അംഗം പി.പി രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് പുറമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അനിത ജയമോഹന്,ബിജെപി നേതാക്കളായ ജിഷി, മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments