ലോക്സഭ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞപ്പോള്‍ കോട്ടയം മണ്ഡലത്തില്‍ 14 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയായിരുന്നു നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി.ആരും നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാതിരുന്നതോടെ 14 പേര്‍ മത്സരംഗത്തുണ്ടാവുമെന്ന് ഉറപ്പായി . പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ചിഹ്നം അനുവദിച്ചു. യോഗത്തില്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ മന്‍വേഷ് സിങ് സിദ്ദു, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. uDF സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ ചിഹ്നമാണ് അനുവദിച്ചത്. LDF സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ രണ്ടില ചിഹ്നത്തിലും, NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കുടം ചിഹ്നത്തിലും മത്സരിക്കും.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നവര്‍
(പേര്, രാഷ്ട്രീയകക്ഷി, ചിഹ്നം എന്ന ക്രമത്തില്‍)
1. തോമസ് ചാഴികാടന്‍- കേരള കോണ്‍ഗ്രസ് (എം)- രണ്ടില
2. വിജു ചെറിയാന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
3. വി.പി. കൊച്ചുമോന്‍-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്
4. തുഷാര്‍ വെള്ളാപ്പള്ളി- ഭാരത് ധര്‍മ്മ ജന സേന- കുടം
5. പി.ഒ. പീറ്റര്‍- സമാജ്വാദി ജനപരിഷത്ത്-കൈവണ്ടി
6. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്- കേരള കോണ്‍ഗ്രസ്-ഓട്ടോറിക്ഷ
7. ചന്ദ്രബോസ് പി.- സ്വതന്ത്രന്‍ - അലമാര
8. ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന്‍ വി.എസ്.- സ്വതന്ത്രന്‍- കരിമ്പുകര്‍ഷകന്‍
9. ജോസിന്‍ കെ. ജോസഫ്- സ്വതന്ത്രന്‍-ടെലിവിഷന്‍
10. മാന്‍ഹൗസ് മന്മഥന്‍-സ്വതന്ത്രന്‍-ലാപ്ടോപ്പ്
11. സന്തോഷ് പുളിക്കല്‍-സ്വതന്ത്രന്‍- ടെലിഫോണ്‍
12. സുനില്‍ ആലഞ്ചേരില്‍-സ്വതന്ത്രന്‍- വളകള്‍
13. എം.എം. സ്‌കറിയ-സ്വതന്ത്രന്‍- ബക്കറ്റ്
14. റോബി മറ്റപ്പള്ളി-സ്വതന്ത്രന്‍-ഗ്യാസ് സ്റ്റൗ
0 Comments