ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനില്‍ ഭക്ഷണവിതരണം നടത്തി. പ്രസിഡന്റ് അരുണ്‍ കുളമ്പള്ളിലില്‍റ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സിബി മാത്യു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം , രക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ Sr. ആന്‍ജോ , ക്ലബ് മെമ്പര്‍മാരായ ജോസ് മനയ്ക്കല്‍, മാത്യു വെള്ളാപ്പാണി, മനേഷ് കല്ലറയ്ക്കല്‍, സ്റ്റാന്‍ലി തട്ടാംപറമ്പില്‍, സുകുമാരന്‍ പുതിയകുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രക്ഷാഭവനിലെ സിസ്റ്റേഴ്‌സും ലയണ്‍ മെമ്പര്‍മാരും സ്ഥാപനത്തിലെ അന്തേവാസികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
0 Comments