Breaking...

9/recent/ticker-posts

Header Ads Widget

അന്നദാനം മഹാദാനം എന്ന സന്ദേശമുള്‍ക്കൊണ്ട് മറ്റക്കര തുരുത്തിപ്പള്ളിക്കാവിലെ തിരുവുത്സവാഘോഷം



അന്നദാനം മഹാദാനം എന്ന സന്ദേശമുള്‍ക്കൊണ്ട് മറ്റക്കര തുരുത്തിപ്പള്ളിക്കാവിലെ തിരുവുത്സവാഘോഷം നടന്നു. ഉത്സവം, സപ്താഹം, മണ്ഡലകാല മഹോത്സവം, ആയില്യംപൂജ തുടങ്ങി  ഏത് വിശേഷ ദിവസങ്ങളിലും  തുരുത്തിപ്പള്ളി ഭഗവതിക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും  മൂന്ന് നേരവും ഭക്ഷണം നല്‍കുന്നുണ്ട്. ഭഗവതി അന്നം തേടിയാണ് മറ്റക്കരയില്‍ എത്തിയത് എന്നാണ് സങ്കല്‍പം.  മറ്റക്കര തച്ചിലേട്ട് ഭവനത്തില്‍ എത്തിയ ഭഗവതി ആവശ്യപ്പെട്ടതനുസരിച്ച്  ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തച്ചിലേട്ട് കുടുംബം നല്‍കിയെന്നും അതിന്റെ അളവ് ഇരുനാഴൂരി ആയിരുന്നതിനാല്‍ പിന്നീട് ഇരുനാഴൂരി വഴിപാടുകള്‍ ഇഷ്ട നൈവേദ്യമായി മാറി എന്നുമാണ് ഐതീഹ്യം. കൊടുങ്ങല്ലൂര്‍ അമ്മയുടെ അംശാവതാരമായാണ് ഭഗവതി മറ്റക്കരയില്‍ എത്തിയത്. അന്ന് ഭഗവതിക്ക് അന്നം നല്‍കി സ്വീകരിച്ചതിന്റെ ഓര്‍മ്മയില്‍ ഇപ്പോഴും ക്ഷേത്രത്തില്‍ അന്നദാനത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്. ഉത്സവം, സപ്താഹം, മണ്ഡലകാല മഹോത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വളരെ കുറച്ച് ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇങ്ങനെ അന്നദാനം നടത്തുന്നത്. മറ്റക്കര ഗ്രാമത്തില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന  തുരുത്തിപ്പള്ളിക്കാവിലമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന വിശേഷദിവസങ്ങളില്‍ ദേവിയുടെ പ്രസാദമായി ഭക്ഷണം നല്‍കുകയാണ്. ഈ വര്‍ഷത്തെ ഉത്സവത്തിലും കൊടിയേറ്റു മുതല്‍ ആറാട്ട് വരെ മൂന്ന് നേരവും ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രസാദമൂട്ടില്‍ പങ്കെടുത്തത്.




Post a Comment

0 Comments