മറ്റക്കര തുരുത്തിപ്പള്ളിക്കാവിലെ തിരുവുത്സവത്തിന്റെ പള്ളിവേട്ട ദിനത്തില്‍ തുരുത്തിപ്പള്ളി പൂരം അരങ്ങേറി. മറ്റക്കരയില്‍ ഇതാദ്യമായി നടന്ന പൂരം ആവേശത്തിരയിളക്കി. മറ്റക്കര ആലുംമൂട് പാടശേഖരത്താണ് പൂരക്കാഴ്ചയൊരുങ്ങിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജരാജന്‍ ജൂനിയര്‍ വിഷ്ണു തുരുത്തിപ്പള്ളിക്കാവിലമ്മയുടെ തിടമ്പേറ്റി . ഗജശ്രേഷ്ഠരായ ചെമ്മരപ്പള്ളി ഗംഗാധരനും, പുതുപ്പള്ളി അര്‍ജുനനും എഴുന്നള്ളിപ്പിന് അകമ്പടിയായി. ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ പ്രമാണത്തില്‍ 50 ല്‍ പരം കലാകാരന്മാര്‍ മേള പ്രപഞ്ചമൊരുക്കി. മറ്റക്കരയില്‍ ഉത്സവാഘോഷങ്ങള്‍ക്ക് പുതിയ നിറച്ചാര്‍ത്തേക്കുകയായിരുന്നു തുരുത്തിപ്പള്ളി പൂരം. പൂരത്തെതുടര്‍ന്ന് പള്ളിനായാട്ട് നടന്നു. തിരുവുത്സവാഘോഷങ്ങളുടെ സമാപനം കുറിച്ച് ബുധനാഴ്ച തിരുവാറാട്ട് നടന്നു. രാവിലെ നടന്ന പൊങ്കാല സമര്‍പ്പണത്തില്‍ നൂറുകണക്കിന് ഭക്തരാണ് വ്രതവിശുദ്ധിയോടെ പങ്കുചേര്‍ന്നത്. തുടര്‍ന്ന് പ്രസാദമൂട്ട് നടന്നു. വൈകീട്ട് പാതിരിമറ്റം ശ്രീമൂലസ്ഥാനത്ത് തിരുവാറാട്ട് നടന്നു. ഉത്സവ ചടങ്ങുകള്‍ക്കൊപ്പം തിരുവാതിരയും, കൈകൊട്ടിക്കളിയും, കുറത്തിയാട്ടവും, നൃത്തനാടകവുമടക്കമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉത്സവദിനങ്ങളില്‍ നടന്നത്.
0 Comments