എം.സി.എഫുകളിലും മിനി എം.സി.എഫുകളിലുമുള്ള മാലിന്യശേഖരം മുഴുവന്‍ മേയ് മാസത്തോടെ നീക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേകസമിതിയെയും നിയോഗിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ജലാശയങ്ങളും പൊതുഇടങ്ങളും മേയ് മാസത്തില്‍ ശുചീകരിക്കാനും യോഗത്തില്‍ തീരുമാനമായി. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണ് മാലിന്യങ്ങള്‍ എം.സി.എഫില്‍ നിന്നും മിനി എം.സി.എഫില്‍ നിന്നും നീക്കുന്നത്.
ജലാശയ ശുചീകരണവും മാലിന്യനീക്കത്തിന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍ പദ്ധതിയും ലിഫ്റ്റിങ് പദ്ധതിയും യോഗം ചര്‍ച്ച ചെയ്തു. കെല്‍ട്രോണിന്റെ സഹായത്തോടെ ജീവനക്കാരെ നിയോഗിക്കുന്നതോടെ മാലിന്യനീക്കത്തിനുള്ള ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാകും. കളക്ട്രേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ലക്ഷ്മി പ്രസാദ് അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജി. അനീസ്, ഷെറഫ് പി. ഹംസ, സി.ആര്‍. പ്രസാദ്, ഗൗതമന്‍ ടി., മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റര്‍ ടി.പി. ശ്രീശങ്കര്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.കെ. ജയകൃഷ്ണന്‍, കില ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, മലിനീകരണ നിയന്ത്രണബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം. ഹസീന മുംതാസ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
0 Comments